ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്

Advertisement

തിരുവനന്തപുരം. തലസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം നഗരൂർ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്.. ഉദ്യേഗസ്ഥരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിശ്വാസം നേടിയാണ് തട്ടിപ്പ്.

ഐ ജി ജി. ലക്ഷ്മണയുടെയും ഡി വൈ എസ് പി എം ഐ ഷാജിയുടെയും പേരിലാണ് തട്ടിപ്പ്.
ഒരു ലക്ഷത്തി പതിനായിരം രൂപയാണ് കബളിപ്പിച്ചത്. പൗൾട്രി ഫാം ബിസിനസുകാരനായ നഗരൂർ ആൽത്തറമൂട് സ്വദേശിയിൽ നിന്നുമാണ് പണം തട്ടിയത്.ഇക്കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം ഏഴ് മണിയോടെ ഇയാളുടെ ഫോണിലേക്ക് സന്തോഷ് കുമാർ എന്ന് പരിചയപ്പെടുത്തി പ്രതി വിളിക്കുകയായിരുന്നു. ഇയാൾ ഈ സമയം ബിസിനസ് ആവശ്യത്തിനായി മണിപ്പൂരിലായിരുന്നു. ഉദ്യോഗസ്ഥരുടെ സുഹൃത്താണെന്ന് ഇയാൾ അവകാശപ്പെട്ടാണ് ഫോൺ വിളിച്ചത്.വിശ്വാസ്യതയ്ക്ക് വേണ്ടി ഈ ഉദ്യോഗസ്ഥരുടെ ഫോട്ടോ പതിച്ച ഒഫീഷ്യൽ ഐഡി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.തുടർന്ന് ഡിവൈഎസ്പി എം ഐ ഷാജിയുടെ ആവശ്യത്തിലേക്കായി ഫർണിച്ചർ ഇറക്കി നൽകുന്നതിന് ഒരു ലക്ഷത്തി പതിനായിരം രൂപ ആവശ്യപ്പെട്ടു. കബളിക്കപ്പെട്ടയാൾ ഇതിൻ പ്രകാരം പോസ്റ്റ് വഴി പണം നൽകി. പിന്നീട് ഡെലിവറി ചാർജായി 95,500 രൂപ കൂടി അവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഇയാൾ നഗരൂർ പോലീസിൽ പരാതി നൽകി. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement