സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്റെ തകരാറുമൂലമാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം നടക്കുന്നില്ല. ആധാര്‍ ഓതന്റിഫിക്കേഷനും ഒടിപിയും ഒന്നും ലഭിക്കുന്നില്ല. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ-പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.
രാവിലെ റേഷന്‍ വ്യാപാരികള്‍ കട തുറന്നത് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ കുറെ നാളായി നിലനില്‍ക്കുന്ന പ്രശ്നമാണിത്. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്.
ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്നങ്ങള്‍ റേഷന്‍ കടകളില്‍ അനുഭവപ്പെട്ടു.