ഏഴു വര്‍ഷത്തിനുശേഷം സപ്ലൈകോ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂടുന്നു. എത്ര കൂട്ടണമെന്ന് തീരുമാനിക്കാന്‍ മന്ത്രി ജി.ആര്‍.അനിലിനെ ചുമതലപ്പെടുത്തി. ഉചിതമായ തീരുമാനമെടുക്കാനും ഇടതുമുന്നണി യോഗം നിര്‍ദേശം നല്‍കി.
അതേസമയം ഔട്ട് ലറ്റുകളില്‍ അവശ്യസാധനങ്ങളൊന്നും കിട്ടാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.