ആലപ്പുഴ: അന്യസംസ്ഥാ തൊഴിലാളിയുടെ പ്രായപൂർത്തിയാത്ത മകനെ പോലീസ് മർദ്ദിച്ചതായി പരാതി. കുട്ടിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മർദ്ദിച്ചത്. മണ്ണഞ്ചേരി പോലീസിനെതിരെയാണ് പരാതി .
കുട്ടിയുടെ മുതുകിൽ ചവിട്ടുകയും ലാത്തി കൊണ്ട് കൈയ്യിൽ അടിക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ആറ് മണിക്കുർ കഴിക്കാണ് കുട്ടിയെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. പ്രായ പൂർത്തിയാകാത്ത ആളാണന്നറിയില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.