വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2023 നവംബർ 11 ശനി

BREAKING NEWS

👉കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി സ്വദേശി കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റ് തകഴി സ്വദേശി പ്രസാദാണ് ജീവനൊടുക്കിയത്.

👉തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. 20 ലേറെപ്പേർക്ക് പരിക്കേറ്റു.

👉ആലപ്പുഴയിൽ 14 വയസ്സുകാരനെ പോലീസ് സ്റ്റേഷനിലിട്ട് മർദ്ദിച്ചതായി പരാതി

👉അന്യസംസ്ഥാ തൊഴിലാളിയുടെ പ്രായപൂർത്തിയാത്ത മകനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മർദ്ദിച്ചത്.

👉മണ്ണഞ്ചേരി പോലീസിനെതിരെയാണ് പരാതി

👉പത്തനംതിട്ടയിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.ഓമല്ലൂർ പള്ളത്താണ് മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

🌴 കേരളീയം🌴

🙏സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

🙏കേരളാ മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്. നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മാറ്റമുണ്ടാകും.

🙏സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

🙏കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടത്തും. ജനുവരിയിലാണ് പ്രതിഷേധ സമരം.

🙏വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ ഹുവ 29ന്റെ ബര്‍ത്തിങ് വൈകുന്നു. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കപ്പല്‍ ബര്‍ത്തിലേക്ക് എത്തിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

🙏കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഒരു ഉയര്‍ന്ന നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണവിധേയനായ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍.

🙏മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.

🙏കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

🙏അതിരമ്പുഴയില്‍ ഭര്‍തൃഗൃഹത്തില്‍ 24 വയസുകാരിയായ ഷൈമോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ അറസ്റ്റില്‍.

🇳🇪 ദേശീയം 🇳🇪

🙏വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തില്‍ നിന്ന് തലയൂരി കേന്ദ്ര സര്‍ക്കാര്‍. വിമാനക്കൂലി നിയന്ത്രണാധികാരം സര്‍ക്കാരിനല്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയര്‍ കോര്‍പ്പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

🙏കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് നളിന്‍ കുമാര്‍ കട്ടീലിനെ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. പകരം ബിഎസ് യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകള്‍ ധരിക്കുമ്പോള്‍ വെള്ള ടീ ഷര്‍ട്ട് മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി.

🙏പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി ഒരു റാലിക്കു പോലും പങ്കെടുക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങളിലും രാഹുല്‍ പലതവണ റാലികള്‍ നടത്തി കഴിഞ്ഞു.

🙏രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

🇦🇽 അന്തർദേശീയം 🇦🇺

🙏വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണം. അഭയകേന്ദ്രമാക്കി മാറ്റിയ അല്‍ ബുറാഖ് സ്‌കൂളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന് 50 പേര്‍ കൊല്ലപ്പെട്ടു.

🙏 ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ 5 വട്ടമാണു ബോംബിട്ടത്. അല്‍ഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്കു പരുക്കേറ്റു.

🙏അല്‍ നാസര്‍ ആശുപത്രി, റന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ഇന്തൊനീഷ്യന്‍ ഹോസ്പിറ്റല്‍ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റര്‍ പരിധിയില്‍ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.

🏏 കായികം 🏏

🙏ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ഗവണ്‍മെന്റ് ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 5 വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അസ്മത്തുള്ള ഒമര്‍സായി പുറത്താകെ നേടിയ 97 റണ്‍സിന്റെ മികവില്‍ 244 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക റാസി വാന്‍ഡര്‍ ദസന്‍ പുറത്താകാതെ നേടിയ 76 റണ്‍സിന്റെ പിന്‍ബലത്തില്‍ 47.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

Advertisement