സിപിഐ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് മുറിച്ചുകടത്തിയ മരങ്ങള്‍ നേതാക്കള്‍ തിരികെ കൊണ്ടിട്ടു

Advertisement

പാലക്കാട് . സിപിഐ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് മുറിച്ചുകടത്തിയ മരങ്ങള്‍ തിരികെ കൊണ്ടിട്ടതായി നാട്ടുകാര്‍.ഇന്നലെ രാവിലെ മരങ്ങള്‍ കൊണ്ടിട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.തേക്ക് അടക്കമുളള മരങ്ങള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുറിച്ചുകടത്തിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപണമുന്നയിച്ചത്.


പാര്‍ട്ടി മെമ്പര്‍മാരുമായി കൂടിയാലോചന നടത്താതെ പാര്‍ട്ടി ഓഫീസ് നവീകരണത്തിനെന്ന പേരില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്നാണ് പരാതി ഉയര്‍ന്നത്.സംഭവം വിവാദമായതിന് പിന്നാലെ പ്രദേശത്ത് നിന്ന് കടത്തിയ മരങ്ങള്‍ തിരികെ കൊണ്ടിട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്

റോഡരികില്‍ കൂട്ടിയിട്ട മരങ്ങളുടെ ദൃശ്യങ്ങള്‍ പാര്‍ട്ടി മെമ്പര്‍മാര്‍ തന്നെ പുറത്തുവിട്ടു.സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് മരംമുറിയെന്നാണ് ബ്രാഞ്ചിന്റെ വിശദീകരണം.ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും നേതൃത്വം വിശദീകരിച്ചു

Advertisement