തിരുവനന്തപുരം:
ആലപ്പുഴ തകഴിയിൽ കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർഷക ആത്മഹത്യയെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണ്. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണ്. അവർക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കുമെന്നും ഗവർണർ പറഞ്ഞു
രാജ്ഭവനിൽ അധിക ചെലവെന്ന ആക്ഷേപത്തിലും ഗവർണർ പ്രതികരിച്ചു. തുക പാസാക്കുന്നവർക്ക് അത് നിർത്താമല്ലോയെന്ന് ഗവർണർ ചോദിച്ചു. മറ്റ് രാജ്ഭവനുകളുടെ ചെലവുമായി വേണമെങ്കിൽ താരതമ്യം ചെയ്യാമെന്നും ഗവർണർ പറഞ്ഞു. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണ്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് വേണ്ടി വൻ തുക ചെലവഴിക്കുന്നുണ്ടെന്നും ഗവർണർ കുറ്റപ്പെടുത്തി.