സിപിഎം പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശ്രദ്ധേയമായി മുസ്ലിം മത സംഘടന പ്രതിനിധികളുടെ സാന്നിധ്യം

Advertisement

കോഴിക്കോട്. വിവാദങ്ങൾക്കിടെ സംഘടിപ്പിച്ച സിപിഎം പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശ്രദ്ധേയമായി മുസ്ലിം മത സംഘടന പ്രതിനിധികളുടെ സാന്നിധ്യം.
സമസ്ത -ഇകെ വിഭാഗത്തെ വേദിയിലെത്തിക്കാനായത് സിപിഐഎമ്മിന്റെ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തൽ

മുസ്ലിം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക് സമസ്ത ഉളപ്പടെയുള്ള സംഘടനാ പ്രതിനിധികളെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.സമസ്ത സ്വന്തം നിലക്ക് പ്രാർത്ഥന സംഗമം സംഘടിപ്പിക്കുകയാണ് ചെയ്‍തത്.എന്നാൽ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുഴുവൻ മുസ്ലിം സംഘനാ നേതാക്കളെയും എത്തിക്കാനായത് രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തൽ

നേരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചാൽ വരുമെന്ന് ലീഗ് പറഞ്ഞിരുന്നെങ്കിലും പിന്നീട് പിന്മറി ,ക്ഷണവും പിന്മാറ്റവും രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം സിപിഐഎം വേദിയിൽ മഗ്‌രിബ് നമസ്കാരം നിര്വഹിച്ചതും ശ്രദ്ധേയമായി.

മുസ്‌ലിം ലീഗുമായുള്ള സമസ്തയുടെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ സിപിഐഎമ്മിന്റെ ഏക സിവില്കോഡിനെതിരായ സമരത്തിലും ,പാലസ്തീൻ ഐക്യദാർഢ്യ റാലിയിലും സമസ്ത പങ്കെടുക്കുന്നത് മുസ്ലിം ലീഗിനും യുഡിഎഫിനും വലിയ തിരിച്ചടിയാണ്.

വിവാദങ്ങൾ കൊണ്ട് സമ്പന്നമായ പാലസ്തീൻ സിപിഐഎം റാലി പരിപാടിക്ക് മുന്നെ തന്നെ വൻ വിജയമാണെന്നാണ് വിലയിരുത്തൽ.
ഒപ്പം വേദിയിലേക്ക് മുസ്ലിം സംഘടനാ നേതാക്കൾ ഒഴുകി എത്തിയത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് കൂടിയാണ് വഴിവെക്കുന്നത്.

Advertisement