നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാൻ സ്വകാര്യ ബസുകൾ സൗജന്യ സർവീസ് നടത്തണം, വിവാദം

Advertisement

മലപ്പുറം. നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാൻ സ്വകാര്യ ബസുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ആരോപണം.മലപ്പുറം ജില്ലയിൽ പരിപാടി നടക്കുന്ന എല്ലാ ദിവസങ്ങളിലും സൗജന്യമായി ഓടാൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

നവകേരള സദസിന് വേണ്ട ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനുള്ള ചുമതല അതത് ജില്ലകളിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്കാണ് വാഹനങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടത്. പരിപാടി നടക്കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആക്ഷേപം. മലപ്പുറം ജില്ലയില്‍ നാല് ദിവസം നീളുന്ന പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് ഉടമകള്‍ പറയുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നവകേരള സദസിന് ബസ് വിട്ടു കൊടുത്താല്‍ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനായി ഓടിയ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും ബസുടമകള്‍ പറയുന്നു.

ആവശ്യം ഉന്നയിച്ചു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു എന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നു. എന്നാല്‍ഇത്തരം ഒരു ആവശ്യം ഉന്നയിചു ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്