ഭോപാല്‍.മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ വാക്കുകൾകൊണ്ട് പരസ്പരം കൊമ്പ് കോർത്ത് ശിവരാജ് സിങ് ചൗഹാനും കമൽ നാഥും. കമൽ നാഥ് പുറമേ നിന്നുള്ള ആളാണെന്നും വിശ്വസിക്കാൻ കൊള്ളിലെന്നും ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.കോണ്ഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും, തെറ്റ് പറ്റാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസും പണവും കൊണ്ടാണ് ബിജെപി സർക്കാർ ചലിക്കുന്നതെന്നും, ഈ തെരഞ്ഞെടുപ്പോടെ മധ്യ പ്രദേശിലെ ജനങ്ങൾ ബിജെപിക്ക് യാത്ര യയപ്പ് നൽകുമെന്നും കമൽ നാഥ് മറുപടി നൽകി.ഭരണം പോയാലും ശിവരാജ് സിങ് ചൗഹാൻ തൊഴിൽ രഹിതനാകിലെന്നും, അദ്ദേഹം നല്ല നടൻ എന്ന നിലയിൽ സംസ്ഥാനത്തിന്റെ യശസ്സ് ഉയർത്തുമെന്നും കമൽ നാഥ് പരിഹസിച്ചു. രാഹുൽ ഗാന്ധി ഇന്ന് മധ്യ പ്രദേശിൽ പ്രചരണത്തിനെത്തും. അടുത്ത രണ്ടു ദിവസവും പ്രചരണത്തിനായി മല്ലിക്കാർജ്ജുൻ ഖർഗ സംസ്ഥാനത്തെത്തുന്നുണ്ട്. അവസാനഘട്ട പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി കാർപെറ്റ് ബോംബിംങ്പ്രചരണം നടത്താനാണ് ബിജെപിയുടെ നീക്കം.