വാർത്താനോട്ടം

Advertisement

2023 നവംബർ 13 തിങ്കൾ

👉ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ച സംഭവം: ഇന്നത്തെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് നിർണ്ണായകം.👉 നൂറനാട് പാലമേലിൽ ദേശീയ പാത മണ്ണെടുപ്പിനിനുള്ള ലോറി കൾ തടഞ്ഞാൽ കർശന നടപടിയെന്ന് കാർത്തികപ്പള്ളി തഹസീൽദാർ

👉 വൻ പോലീസ് സന്നാഹത്തോടെ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് പുലർച്ചെ 4ന് തുടങ്ങി. മണ്ണുമായി എത്തുന്ന ലോറികൾ തടയാൻ നാട്ടുകാർ സംഘടിക്കുന്നു. സ്ഥലത്ത് 500 ൽ അധികം പോലീസ്.

👉കൽപ്പാത്തി രഥോത്സവം: രഥം വലിക്കാൻ ആനയെ ഒഴിവാക്കണമെന്ന് കോടതി ഉത്തരവ് മറികടക്കാൻ മലബാർ ദേവസ്വം ബോർഡ്

👉ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് കാണാതായ 34 തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു.

👉വയനാട് മുപ്പൈനാട് കാടാശ്ശേരിയിൽ കോഴി കൂട്ടിൽ ഇന്നലെ രാത്രി കടുങ്ങിയ പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

👉 തിരുവല്ല മത്സ്യ മാർക്കറ്റിന് സമീപത്തെ കലുങ്കിനടിയിലെ തോട്ടിൽ സമീപ വാസിയായ തമ്പി (74) മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി.

🌴 കേരളീയം 🌴

🙏ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാനായി. അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നതായും മുഖ്യമന്ത്രി പറഞ്ഞു.

🙏സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണ കടത്ത്, ലൈഫ് മിഷന്‍ കേസ് പോലെ പല കേസുകളും ആവിയായയപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കിയെന്ന് സതീശന്‍ വിമര്‍ശിച്ചു.

🙏കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളം കൂടി തരണമെന്ന് പറഞ്ഞ സുരേഷ് ഗോപി അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും പറഞ്ഞു.

🙏ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. .

🙏മീനടം പുതുവലില്‍ ബിനുവും ഒമ്പതു വയസുകാരന്‍ മകനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിനു ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. രാവിലെ നടക്കാന്‍ ഇറങ്ങിയ ഇരുവരുടെയും മൃതദേഹം സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് കണ്ടെത്തിയത്.

🙏വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏കര്‍ണാടക ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയുടെ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തേയും ദീപാവലി ആഘോഷം സൈനികരോടൊപ്പം. ഇത്തവണ ഹിമാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

🙏ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് 36 തൊഴിലാളികള്‍ കുടുങ്ങി. ഉത്തരകാശിയിലാണ് സംഭവം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

🙏ഝാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ നിന്ന് ദില്ലിയിലേക്കുള്ള പുരി-ന്യൂ ദില്ലി പുരുഷോത്തം എക്‌സ്പ്രസ് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.
ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയര്‍ വീണതിനെത്തുടര്‍ന്നാണ് ലോക്കോപൈലറ്റ് 130 കിമീ വേഗതയില്‍ പായുന്ന ട്രെയിന്റെ എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയത്.

🇦🇺 അന്തർദ്ദേശീയം 🇦🇽

🙏ഇന്ധനം ഇല്ലാതായതോടെ പ്രവര്‍ത്തനം നിലയ്ക്കാറായ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈദ്യുതി ബന്ധം താറുമാറായതോടെ ഇന്‍ക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

🙏രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചെന്നും, കൂടുതല്‍ പേരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്ന വീഡിയോയും അല്‍ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇന്ധനം ഇല്ലാതായതോടെ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്സും അറിയിച്ചു.

🙏അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനവും നഷ്ടമായതായും ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു.

🙏ലഷ്‌കര്‍-ഇ-തൊയ്ബ
യുടെ മുന്‍ കമാന്‍ഡര്‍ അക്രം ഖാന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. അക്രം ഗാസി എന്ന പേരില്‍ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബജൗര്‍ ജില്ലയില്‍ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊന്നതായാണ് റിപ്പോര്‍ട്ട്.

🙏ഇന്ത്യക്കെതിരെ വീണ്ടും കാനഡ. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.

🏏 കായികം🏏

🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യക്ക് നെതര്‍ലണ്ട്സിനെതിരെ 160 റണ്‍സിന്റെ ആധികാരിക ജയം. ഇതോടെ ഒന്‍പതില്‍ ഒന്‍പതു മത്സരവും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി പോരാട്ടത്തിന് കച്ചമുറുക്കുന്നത്.

🙏ബാംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ദീപാവലി വെടിക്കെട്ടിലൂടെ നെതര്‍ലണ്ട്‌സിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു.

🙏രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറിയടിച്ചപ്പോള്‍ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും സെഞ്ച്വറിയടിച്ചു.

🙏രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ 94 പന്തില്‍ നിന്ന് 128 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട്സ് 47.5 ഓവറില്‍ 250 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.