കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ; പ്രതി പോലീസിൽ കീഴടങ്ങി

Advertisement

കോഴിക്കോട്:
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ(57) കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കി പ്രതി തന്നെ കസബ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ സമദിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു

സുഹൃത്തിന്റെ സഹായത്തോടെ കാറിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് സമദ് നൽകിയ മൊഴി. ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സുലൈമാൻ എന്ന സുഹൃത്തിനൊപ്പമാണ് സൈനബയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നും മുക്കത്തിന് അടുത്ത് വെച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം നാടുകാണി ചുരത്തിൽ മൃതദേഹം ഉപേക്ഷിച്ചെന്നാണ് മൊഴി