കരിപ്പൂർ വിമാനത്താവളം വഴി 76 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

Advertisement

മലപ്പുറം:
കരിപ്പൂർ വിമാനത്താവളം വഴി 1260 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വളാഞ്ചേരി സ്വദേശി ഷഫീഖാണ് പിടിയിലായത്. ഇയാളിൽ നിന്ന് സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ തിരുരങ്ങാടി സ്വദേശി റഫീഖ് എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്

ഏകദേശം 76 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഷഫീഖ് ശ്രമിച്ചത്. വിമാനത്താവളത്തിൽ നിന്ന് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു