അവഹേളനം,ദേവസ്വം ബോര്‍ഡ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷിക പരിപാടി, തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല

Advertisement

തിരുവനന്തപുരം. ബോധപൂര്‍വം അവഹേളിക്കാന്‍ ശ്രമം ദേവസ്വം ബോര്‍ഡ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷിക പരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല.

പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയില്‍ മുഖ്യാതിഥികളായി ഗൗരി പാര്‍വി ഭായിയേയും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായിയേയുമാണ് ക്ഷണിച്ചിരുന്നത്.

നോട്ടീസിന് പിന്നാലെ രാജകുടുംബങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും പ്രചാരങ്ങളും ഉണ്ടായെന്നും അതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നോട്ടീസ് വിവാദമാക്കിയത് തങ്ങളല്ലെന്നും അവര്‍ പറയുന്നു. ബോധപൂര്‍വ്വം അവഹേളിക്കാന്‍ അവസരമുണ്ടാക്കിയ സാഹചര്യത്തില്‍ പ്രതിഷേധസൂചകമായി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു.

വിവാദമായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു. നോട്ടീസിനെതിരെ ദേവസ്വം മന്ത്രി കെ. രാധാ കൃഷ്ണനും രംഗത്തുവന്നിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്ബുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധര്‍മം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നും നോട്ടീല്‍ വ്യക്തമാക്കിയിരുന്നു.

Advertisement