നോട്ടിസ് വിവാദം: സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് സ്ഥലംമാറ്റം

Advertisement

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് വിവാദ നോട്ടിസ് തയാറാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി.മധുസൂദനൻ നായരെ സ്ഥലം മാറ്റി.

ഹരിപ്പാട് ദേവസ്വം ഡപ്യുട്ടി കമ്മിഷണർ ആയാണ് നിയമനം. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ റെജിലാൽ പുതിയ സാംസ്കാരിക വിഭാഗം ഡയറക്ടറാകും. സംഭവത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ നൽകണം. ഇതിനിടെ മധുസൂദനൻ നായർ 30 ദിവസത്തെ അവധിയെടുത്തു.

തിരുവിതാംകൂർ രാജകുടുംബത്തെ അതിരുവിട്ടു പുകഴ്ത്തുന്ന നോട്ടിസിൽ ക്ഷേത്രപ്രവേശന വിളംബരം ശ്രീചിത്തിര തിരുനാളിന്റെ നേട്ടമെന്ന നിലയിലും അവതരിപ്പിച്ചിരുന്നു. വിമർശനം ഉയർന്നതിനെത്തുടർന്നു ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയിരിക്കുന്ന ജാതി ചിന്ത ഒരു ദിവസം കൊണ്ടു‌പോകില്ലെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Advertisement