ലൈഫ് പദ്ധതി ഓമല്ലൂരിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവം, ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി

Advertisement

പത്തനംതിട്ട .ലൈഫ് പദ്ധതിയിലെ പണം കിട്ടാത്തതിനെ തുടർന്ന്ഓമല്ലൂരിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടർനടപടി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഓമല്ലൂർ പഞ്ചായത്ത് ഓഫീസിൽ ആണ് യോഗം. ഗോപിയുടെ കുടുംബത്തിന് കിട്ടാനുള്ള ബാക്കി തുക നൽകേണ്ടത് സംസ്ഥാന സർക്കാർ ആണെന്ന് പഞ്ചായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. പണം കിട്ടാൻ വൈകുന്നതു കാരണം സിഎസ്ആർ ഫണ്ട് അടക്കം സംഘടിപ്പിച്‌ ഗോപിയുടെ വീട് പൂർത്തിയാക്കാൻ ആണ് പഞ്ചായത്ത് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ മൂലമാണ് ഗോപി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് ഓമല്ലൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്

Advertisement