മലപ്പുറത്തും പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയിയുമായി സിപിഎം

Advertisement

കോഴിക്കോട്.മലപ്പുറത്തും പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയിയുമായി സിപിഎം. ഈ മാസം 17ന് ആണ് പരിപാടി നടക്കുന്നത്.റാലിയില്‍ സമസ്ത നേതാക്കളും ലീഗ് അണികളും പങ്കെടുക്കുമെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹൻദാസ് പറഞ്ഞു.

കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി വന്‍ വിജയമായെന്നാണ് സിപിഐഎം വിലയിരുത്തൽ. മുസ്ലിം ലീഗിനെ ക്ഷണിച്ചതും അവരുടെ പിന്മാറ്റവും സിപിഐഎമ്മിന് നേട്ടമായി.
ഇതോടെയാണ് മലപ്പുറത്തും പരിപാടി നടത്താൻ തീരുമാനിച്ചത്.ലീഗിന് ഔദ്യോഗികമായി ക്ഷണിക്കുന്നില്ലെങ്കിലും അണികൾ പങ്കെ ടുക്കുമെന്നാണ് സിപിഎമ്മന്റെ പ്രതീക്ഷ.

കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്ന ആര്യടൻ ഷൗക്കത്തിനെ ക്ഷണിക്കാനും ആലോചനയുണ്ട്.സമസ്തയെയും ക്രൈസ്തവ സഭാ പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്.പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.17 ന് വൈകിട്ട് അഞ്ച് മണിക്ക് മലപ്പുറം ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക.