തിരുവനന്തപുരം.സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പ് വച്ച് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവർണ്ണരുടെ അംഗീകാരം. 2 പി എസ് സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു.പ്രിൻസി കുര്യാക്കോസ്,ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി.
രണ്ട് അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും അംഗീകരിച്ചില്ല. സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗവർണർ ബില്ലുകളിൽ ഒപ്പിട്ടത്. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സിജെഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.