കൊച്ചി . ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഇന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തേക്കും. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തടയണമെന്നും, കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. നിയമസഹായം ഒരുക്കുന്നത് യൂത്ത് കോൺഗ്രസ് ആണ്. മന്നാംകണ്ടം വില്ലേജിൽ മറിയകുട്ടിക്ക് ഒരു സെൻറ് ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്തിന് പിന്നാലെയാണ് നിയമ നടപടിയിലേക്ക് കടക്കുന്നത്.
