മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ അധ്യാപകനെ പോലീസ് അറസ്റ്റ്ചെയ്തു

Advertisement

കൊച്ചി. മൂന്നാം ക്ലാസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ ഒന്നാംപ്രതി ആനന്ദ് പി നായരെയാണ് അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് മുറിയിൽ വച്ച് കുട്ടിയെ അധ്യാപകൻ ഉപദ്രവിച്ച വാർത്ത 24 ആയിരുന്നു പുറത്തുകൊണ്ടുവന്നത്.

കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കേണ്ട അധ്യാപകൻ തന്നെയാണ് ക്ലാസ് മുറിയിൽ വച്ച് മൂന്നാം ക്ലാസുകാരിയെ ഉപദ്രവിച്ചത്.പരാതി മൂടിവയ്ക്കാൻ ശ്രമിച്ചുവെങ്കിലും വാര്‍ത്ത പുറത്തുവന്നു,പിന്നാലെ പോലീസ് അധ്യാപകനെ നിയമപ്രകാരം ഒന്നാം പ്രതിയാക്കി കേസെടുത്തു.അധ്യാപകൻ ഒളിവിൽ പോയി .എന്നാൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയ അധ്യാപകന്റെ ജാമ്യാപേക്ഷയെ ശക്തമായ രീതിയിൽ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് ആയില്ല . ഇതോടെ കർശന ജാമ്യ വ്യവസ്ഥകളോടെ അധ്യാപകന് മുൻകൂർ ജാമ്യം നൽകി. ഇതിന് പിന്നാലെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യം നൽകിയത്. 50000 രൂപയുടെ ജാമ്യവും കേസിലെ ഇരയെ സ്വാധീനിക്കരുത് എന്ന് അടക്കമുള്ള ദിവസങ്ങൾ ഉൾപ്പെടുത്തിയാണ് ജാമ്യം.അതേസമയം കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കെതിരെ ജാമ്യം വീണ്ടും കോടതിയെ സമീപിക്കാനും അന്വേഷണസംഘം ഒരുങ്ങുന്നുണ്ട്.