കൊച്ചി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഭാര്യക്കൊപ്പംപോയ ഭർത്താവിന് പോലീസിന്റെ മർദ്ദനം എന്ന് പരാതി.
മർദ്ദനമേറ്റത് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന തലശ്ശേരി സ്വദേശിക്ക്. എസ്എച്ച്ഒ മുഖത്തടിച്ചെന്നും കഴുത്തിന് കുത്തിപിടിച്ചെന്നും പരാതിക്കാരൻ പറഞ്ഞു.
അയൽക്കാരുമായുള്ള പ്രശ്നത്തിൽ പരാതി നൽകാൻ പോയതാണ് കുടുംബം. തന്റെ ഭർത്താവിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫിസിർ തങ്ങളുടെ പരാതി കാര്യമാക്കിയില്ല. ആരോപണ വിധേയർക്കൊപ്പം നിലകൊണ്ടു.ഇവർക്ക് ആകട്ടെ പരാതിയുമില്ല. എന്നിട്ടും സിഐ മുറിയിൽ വെച്ച് മർദ്ദിച്ചു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ഇന്റിമേഷൻ സെൻട്രൽ പോലീസിലേക്ക് കൈമാറി. ഇ മാസം 9 ആയിരുന്നു സംഭവം. വിഷയം പരിശോധിച്ച ശേഷം
മറുപടി നൽകാമെന്നാണ് പോലീസിന്റെ വിശദീകരണം. 21 കാരനെ അകാരണമായി മർദ്ദിച്ചതിന് നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഓ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. നടൻ വിനായകനുമായി ബന്ധപ്പെട്ട വിവാദവും ഇതേ സ്റ്റേഷനിൽ തന്നെയായിരുന്നു.