തൃശ്ശൂര്‍. ബസ്സു കാത്തുനിന്ന വയോധികനെ കാട്ടാനക്കൂട്ടം ഓടിച്ചു. വെറ്റിലപ്പാറ പ്ലാന്റേഷൻ വഞ്ചിക്കടവ് ഒന്നാം ബ്ലോക്കിൽ ശശിയാണ് കാട്ടാന ഓടിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ശശിക്ക് പരിക്കേറ്റു. കോഴിക്കോട് ചക്കിട്ടപാറ മുതുകാട് എസ്റ്റേറ്റിൽ കാട്ടാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് തകർത്തു
ഇന്നു രാവിലെ ഏഴരയോടെ ബസ്സു കാത്തു നിൽക്കുന്നതിനിടയിലാണ് 64 വയസ്സുള്ള ശശിയെ കുട്ടിയാന ഉൾപ്പെടുന്ന മൂന്ന് ആനകൾ ഓടിക്കുന്നത്. രക്ഷപ്പെടുന്നതിനിടെ വീണ് നെറ്റിയിലും കാലിനും പല്ലിനും പരിക്കുപറ്റി. പ്രദേശത്ത് കാട്ടാനകൾ പലപല കൂട്ടങ്ങളായെത്തി ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്.
തോട്ടം തൊഴിലാളികളുടെ തൊഴിലിടങ്ങളിലേക്ക് കാട്ടാനകൾ അപ്രതീക്ഷിതമായി ഓടി വരുന്നതിന്റെ ഭീതിയിലാണ് തൊഴിലാളികളും പ്രദേശവാസികളും. അതിനിടെ കോഴിക്കോട് ചക്കിട്ടപാറ മുതുകാട് എസ്റ്റേറ്റിൽ കാട്ടാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടാപ്പിങ്ങ് തൊഴിലാളികൾ താമസിക്കുന്ന ഇടത്താണ് ആനയിറങ്ങിയത്. കാട്ടാനകളെ നിയന്ത്രിക്കുന്നതിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശാസ്ത്രീയ നടപടികൾ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.