കോഴിക്കോട്. കുറ്റിക്കാട്ടൂർ സൈനബയുടെ കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലിസ്.കൃത്യം നടത്താൻ വേണ്ടി മാത്രമാണ് ഗൂഢല്ലൂർ സ്വദേശി സുലൈമാൻ കേരളത്തിലെത്തിയത്.സുലൈമാനെ സേലത്തുവച്ച് അന്വേഷണ സംഘം പിടികൂടി. കേസിലെ ഒന്നാം പ്രതി സമദിൻ്റെ
കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും
സൈനബയുടെ കൊലപാതകത്തിൻ്റെ സൂത്രധാരൻ സമദാണ്.സമദിൻ്റെ നിർദേശപ്രകാരമാണ് ഗൂഢല്ലൂരിൽ നിന്ന് സുലൈമാൻ കേരളത്തിലെത്തിയത്. താനൂരിൽ മുറിയെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തു.. സുലൈമാനെ ഇന്ന് പുലർച്ചെ സേലത്തുവച്ച് അന്വേഷണ സംഘം പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതികൾ കവർന്ന സൈനബയുടെ സ്വർണാഭരണങ്ങളും പണവും മറ്റൊരു സംഘം തട്ടിയെടുത്തിരുന്നു.ഇവർ സുലൈമാൻ്റെ സുഹൃത്തുക്കളാണ്. അവർക്കായി അന്വേഷണം തുടങ്ങിയതായി പൊലിസ് പറയുന്നു.
അതേ സമയം ഒന്നാം പ്രതി സമദിൻ്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. കൊലപാതകം നടത്തിയ സ്ഥലത്തും മൃതദേഹം ഉപേക്ഷിച്ച നാടുകാണി ചുരത്തിലും സമദിനെ എത്തിക്കും. രണ്ടു ദിവസം കഴിഞ്ഞാകും സുലൈമാനെ കസ്റ്റഡിയിൽ വാങ്ങുക.