മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 20 വർഷം തടവും പിഴയും വിധിച്ച് കോടതി

Advertisement

കൽപ്പറ്റ: വയനാട്ടിൽ മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽകുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം.

കാലിന് മർദ്ദനമേറ്റ കുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഡോക്ടറോടാണ് പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്. ആകെ 60 വർഷമാണ് ശിക്ഷയെങ്കിലും ഒരുമിച്ച് 20 വർഷം തടവ് അനുഭവിച്ചാൽ മതി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.