മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

Advertisement

പമ്പ. ഈ വർഷത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും…
പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാരും ചുമതലേക്കും. തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതര്‍ അറിയിച്ചു.

വൈകീട്ട് അഞ്ചിന് ശബരിമല ക്ഷേത്രം നട തുറക്കും.ഒപ്പം പുതിയ മേൽശാന്തിമാർ ചുമതലയുമേൽക്കും..
ആദ്യം സന്നിധാനത്തും പിന്നെ മാളിപ്പുറത്തുമാണ് ചടങ്ങുകൾ മേൽശാന്തി മാരുടെ ചുമതല ഏൽക്കൽ
ചടങ്ങ് നടക്കുന്നത്.

വെർച്ച്വൽ ക്യൂ മുഖേന മാത്രമാണ് ഇത്തവണയും തീർത്ഥാടകർക്ക് ദർശനം.
തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ സജ്ജം –
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർത്ഥാടകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്..
സുരക്ഷയ്ക്കായി ഇത്തവണ ആറുതവണകളിലായി 13,000 പോലീസുകാരെയാണ് വിന്യസിക്കുന്നത്…
കെഎസ്ആർടിസി വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ നടത്തും.ഡിസംബർ 27 ന് ശബരിമലയിൽ മണ്ഡലപൂജ…
ജനുവരി 15 നാണ് മകരവിളക്ക്

Advertisement