കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എ യെ നാമനിർദേശം ചെയ്യുന്നു

Advertisement

തിരുവനന്തപുരം . ലീഗിലെ കയ്യിലെടുക്കാന്‍ ഇടതുശ്രമം വീണ്ടും, കേരള ബാങ്ക് ഡയരക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എ യെ നാമനിർദേശം ചെയ്യാൻ തീരുമാനം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ പി അബ്ദുൽ ഹമീദ് മാസ്റ്ററെയാണ് ഭരണ സമിതി അംഗമാക്കുന്നത്.

പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുൽ ഹമീദ്.കേരളബാങ്കിൽ ആദ്യമായാണ് ഒരു യു ഡി എഫ് എം എൽ എ ഭരണ സമിതി അംഗം ആകുന്നത്.മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യു ഡി എഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്

ഇതിനിടയിലാണ് പുതിയ തീരുമാനം. കേരള ബാങ്ക് ഡയരക്ടർ ബോർഡിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്തു നടക്കുന്നുണ്ട്.