2023 നവംബർ 16 വ്യാഴം
BREAKING NEWS
👉 പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം പശു കുറുകെ ചാടിയതിനെ തുടർന്ന് പാളം തെറ്റി താറുമാറായ ഗതാഗതം പുന:സ്ഥാപിച്ചു
👉കേരളാ ബാങ്ക് യോഗം ഇന്ന് തിരുവനന്തപുരത്ത്.
ബോർഡിലേക്ക് മുസ്ലിം ലീഗ് എംഎൽഎയെ സർക്കാർ നാമനിർദ്ദേശം ചെയ്തു
🙏 എരവന്നൂര്‍ സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എന്‍ടിയു നേതാവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ എം.പി.ഷാജിയെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
👉 കൽപ്പാത്തിയിൽ ഇന്ന് വർണ്ണ ദേവരഥ സംഗമം .
4 ക്ഷേത്രങ്ങളിലെ 6 രഥങ്ങൾ സംഗമിക്കും.
🌴 കേരളീയം 🌴
🙏പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കര്‍ഷകര്‍ ലോണ്‍ എടുക്കുന്നവര്‍ ആകുന്നതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
🙏വയനാട് പെരിയയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂര്‍ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവര്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലില്‍ ഉണ്ണിമായ, ചന്ദ്രു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
🙏സംസ്ഥാനത്തെ ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്-2023 ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
🙏നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഢംബര ബസ്സിനെ ചൊല്ലി വിവാദം. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ന്യായീകരണം.
🙏സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു.
🙏ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുകള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ല. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കളര്‍ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
🙏എരവന്നൂര്‍ യു.പി സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
🙏വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ട്പ്പെട്ട കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
🙏അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജി കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്സി – എസ്ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി.
🙏എന്‍ഡിഎയുടെ സഖ്യകക്ഷിയാകാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് സിഎം ഇബ്രാഹിം. തങ്ങളാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിസംബര്‍ ഒന്‍പതിന് ബെംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ വിളിക്കുമെന്ന് പറഞ്ഞു.
🙏സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയര്‍ന്നെങ്കിലും മരണനിരക്ക് കുറവാണ്.
🙏സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വ്യാജ പ്രചാരണത്തിലെ നിയമനടപടിയില്‍ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
🙏ആരോപണങ്ങള്‍
ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാന്‍ കഴിയൂ. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകും. ജഡ്ജിമാര്‍ക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
🙏നവംബര്‍ 19ന് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം. സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18,19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
🙏മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo മുന്നറിയിപ്പ് നല്‍കി.
🙏കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
🙏അവശനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മദ്യ ലഹരിയിലായിരുന്ന മകന്റെ മര്‍ദ്ദനമേറ്റ അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍ക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റി. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിലവിലെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് പുതിയ ചെയര്‍മാന്‍.
🙏ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍. ദൗത്യസംഘത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ യന്ത്രം ആകാശമാര്‍ഗം എത്തിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ശുദ്ധവായുവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
🙏പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതിനെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പായോ റിലേഷന്‍ഷിപ്പായോ പോലും കാണാന്‍ സാധിക്കില്ലെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.
🙏ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
🙏വിഡ്ഢികളുടെ നേതാവ്’ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആശങ്കയില്ല.
‘
🙏ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് കര്‍ണാടക പൊലീസ്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ ചൗഗാലെ(35)യെയാണ് പിടികൂടിയത്.
🙏ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം. പരിക്കേറ്റ പത്തൊമ്പത് പേര്‍ ചികിത്സയിലാണ്. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.
🌴 കായികം 🌴
🙏ന്യൂസിലാണ്ടിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റയും കൂട്ടുകെട്ടിന്റെ മികവിലും സെഞ്ച്വറികള്‍ നേടിയ വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും ബാറ്റിംഗ് മികവിലും 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തു.
🙏മറുപടി ബാറ്റിംഗിനങ്ങിയ ന്യൂസിലാണ്ട് 134 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്റെയും 69 റണ്‍സ് നേടിയ കെയ്ന്‍ വില്യംസിന്റെയും മികവില്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനടുത്തെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ 7 വിക്കറ്റെടുത്ത, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന് മുന്നില്‍ ഒറ്റയാനായി നിന്നത്.
🙏സെഞ്ച്വറികളില്‍ അര്‍ദ്ധസെഞ്ച്വറി നേടി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ സെഞ്ച്വറി നേടിയതോടെയാണ് കോഹ്ലിയുടെ സെഞ്ച്വറി നേട്ടം അമ്പതായത്. 106 പന്തുകളിലാണ് കോഹ്ലി തന്റെ അമ്പതാം സെഞ്ചുറി നേടിയത്.
🙏ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അന്നു ഡ്രസിംഗ് റൂമില്‍ വെച്ച് നീ എന്റെ കാല്‍തൊട്ടു, ഇപ്പോള്‍ നീ നിന്റെ കഴിവുകൊണ്ട് എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
🙏ഏകദിന ക്രിക്കറ്റ ലോക കപ്പില്‍ സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ അസം രാജിവിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.
🙏ശ്രീലങ്കന്‍ കായിക മന്ത്രിക്കെതിരെ മാനനഷ്ടകേസ് കൊടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 24 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.