കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് കെ എസ് ആർ ടി സി ബസിലെ നവകേരള യാത്രയെന്ന് കെ സുരേന്ദ്രന്‍

Advertisement

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ നവ കേരള യാത്രക്കെതിരെ പരിഹാസവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സാധാരണ കെ എസ് ആർ ടി സി ബസ് നേതാക്കളുടെ അന്ത്യ യാത്രയ്ക്കായാണ് ഉപയോഗിക്കാറുള്ളത്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യ യാത്രയാണ് കെഎസ്ആര്‍ടിസി ബസിലെ നവകേരള യാത്ര. കമ്യൂണിസത്തിന്‍റെ കാലനാണ് പിണറായി വിജയൻ. ഇപി ജയരാജനും സുരേന്ദ്രന്റെ പരിഹാസം

ജയരാജന്റെ തലയിൽ ആൾ താമസമില്ലെങ്കിലും ഉണ്ട താമസമുണ്ടെന്ന് പരിഹാസം.ആ ജയരാജനാണ് സംസ്ഥാനത്തിന്റെ കടമെല്ലാം പഴയതാണെന്ന് പറയുന്നതെന്ന് സുരേന്ദ്രൻ എന്‍ജിഒ യൂണിയനും കെ എസ് ടി എ ക്കാരും രാജ്യ ദ്രോഹികൾ. അവർക്ക് ക്ഷാമബത്ത കിട്ടരുതെന്നും അനുഭവിക്കണം എന്നും സുരേന്ദ്രൻ