കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം,അധ്യാപകന്‍ പിടിയില്‍

Advertisement

കോഴിക്കോട് .കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം.വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം.പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കിനാലൂർ സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്. പൊക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് ഇയാള്‍.

Advertisement