കൊച്ചിയിലെ പോലെ പൊട്ടിക്കും; കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

Advertisement

കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഭീഷണിക്കത്ത് സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാരിന്റെ നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് വരുന്നത്

സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വയനാട്ടിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് തോക്കുകൾ അടക്കം പിടിച്ചെടുത്തിരുന്നു.