സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമെന്ന് മന്ത്രി വി ശിവന്‍കുട്ടി,മാധ്യമങ്ങൾക്കും നിയന്ത്രണം

Advertisement

തിരുവനന്തപുരം . സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്.

കലോത്സവ റിപ്പോർട്ടിംഗിന് മാധ്യമങ്ങൾക്കും നിയന്ത്രണം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി.