ഇടുക്കി.ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയകുട്ടിക്കും അന്നക്കും സഹായം. ഒരു വർഷത്തെ ക്ഷേമപെൻഷൻ രണ്ടുപേർക്കും ബിജെപി നേതാവും നടനുമായ കെ കൃഷ്ണകുമാർ വാഗ്ദാനം ചെയ്തു. മറിയകുട്ടിയെ നേരിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
മട്ടാഞ്ചേരിയിൽ നിന്നുള്ള വ്യവസായി മുകേഷ് ജയിൻ അരിയും പലചരക്ക് സാധനങ്ങളും രണ്ടു പേർക്കും നൽകി. പലചരക്ക് കടയിലെത്തി മറിയകുട്ടി നൽകാനുള്ള കടം തീർക്കുകയും ചെയ്തു. രണ്ട് പേർക്കും ചട്ടയം മുണ്ടും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.