യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകിയ അപേക്ഷയിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് നൽകണമെങ്കിൽ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീം കോടതിയും തള്ളിയെന്ന വിവരമാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചു.
Home News Breaking News നിമിഷപ്രിയക്ക് തിരിച്ചടി; വധശിക്ഷക്കെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി