തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ ഞെട്ടലുളവാക്കുന്നവയെന്നും ഉന്നതതല അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു.
ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയെന്നത് ഗൗരവതരമായ പ്രശ്നമാണ്. ബാംഗ്ലൂർ ബേസ്ഡ് ആപ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റിൽ കയറാനാകും ഇത് രാജ്യദ്രോഹപരമായ പ്രവർത്തനമാണ്.
ഹീനമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം. 22 കോടിയിൽ പരം രൂപ ചെലവാക്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. ഇത്രയും പണം എവിടെന്ന് ലഭിച്ചുവെന്ന് അന്വേഷണം നടത്തണം. ഇത്തരം നടപടികൾ യുവജന സംഘടനകൾക് നാണക്കേട്.
വ്യാജ സ്ഥാനാർത്ഥിയെ വരെ നിർത്തി വിജയിപ്പിച്ചിരിക്കുന്നു. തിരുവല്ലത്ത് യുവമോർച്ച നേതാവിനെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുത്തു. അധികാരത്തിന് വേണ്ടി വൃത്തികെട്ട സമീപനം സ്വീകരിച്ചു.തട്ടിപ്പിന് കേന്ദ്ര സർക്കാരും മറുപടി പറയണം. ഇതേപ്പറ്റി കോൺഗ്രസ് നേതൃത്വം മറുപടി പറയണം. വി.ഡി.സതീശൻ്റെ പങ്ക് അന്വേഷിക്കണം എംഎല്‍എ സ്ഥാനത്തിരുന്ന ഒരു നേതാവ് ഈ ഹീനമായ പ്രവർത്തനത്തിന് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സനോജ് പറഞ്ഞു.
.കർണാടക ബന്ധം ഉള്ളതിനാൽ കനഗോലു പങ്ക് കൂടി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് പറഞ്ഞു.കനഗോലു കോൺഗ്രസ് കമ്മിറ്റിയുടെ പോക്ക് അപകടരമായ നിലയിൽ.വ്യാജന്മാരുടെ ഇടമായി കോൺഗ്രസ് മാറുന്നു. കോൺഗ്രസിൻ്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകി