പീഡനത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെകബളിപ്പിച്ച് പണം തട്ടിയ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ് എടുത്തു

Advertisement

കൊച്ചി.ആലുവയിൽ പീഡനത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ
കബളിപ്പിച്ച് പണം തട്ടിയ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീറിനെതിരെ വഞ്ചന കുറ്റത്തിന് ആലുവ പോലീസ് കേസ് എടുത്തു. വീട് വാടകയ്ക്ക് എടുക്കാൻ നൽകിയ 20000 രൂപ തട്ടിയെടുത്തെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

തട്ടിയെടുത്ത 120000 രൂപ മുനീർ തിരികെ നൽകിയെങ്കിലും
വിവാദങ്ങൾ അവസാനിച്ചിട്ടില്ല. വീട് വാടകയ്ക്ക് എടുത്ത് തരാമെന്ന വ്യാജനെ കുട്ടിയുടെ പിതാവിന്റെ പക്കൽ നിന്നും 20000 രൂപ ഇയാൾ കൈപാറ്റിയിരുന്നു. ഇതേ ആവശ്യം പറഞ്ഞു എംഎല്‍എ അൻവർ സാദത്തിന്റെ കയ്യിൽ നിന്നും 20000 രൂപ വാങ്ങി. ഇ തട്ടിപ്പിനെതിരെയാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്.

കേസെടുത്തു അന്വേഷണം ആരംഭിച്ച ആലുവ പോലീസ് മുനീറിന് ഉടൻ കസ്റ്റഡിയിലെടുക്കും. അതേസമയം
തട്ടിയെടുത്ത 120000 മുനീർ തിരികെ നൽകിയതിനാൽ ആ ഇടപാടിൽ പരാതി യില്ലെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ തട്ടിപ്പിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിട്ടുണ്ട്.