സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ പെൻഷൻ

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ തുടങ്ങി. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. നാല് മാസത്തെ കുടിശ്ശികയാണ് ആകെ നൽകാനുള്ളത്. ഇതിൽ ഒരു മാസത്തെ പെൻഷൻ വിതരണമാണ് ഇന്ന് മുതൽ നടക്കുന്നത്.. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾതക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
ക്ഷേമ പെൻഷന് പണം അനുവദിച്ചതായി ഞായറാഴ്ച ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇതിൽ ഉത്തരവിറങ്ങുന്നത്. ഇന്ന് മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തും.