ടെസ്റ്റിന് പുറപ്പെട്ട യുവാവ് വാഹനാപകടത്തിൽ തൽക്ഷണം മരിച്ചു

Advertisement

ആലപ്പുഴ . ടെസ്റ്റിന് പുറപ്പെട്ട യുവാവ് വാഹനാപകടത്തിൽ തൽക്ഷണം മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം പ്ലാക്കുടി ലൈൻ കുമാര നിവാസിൽ മനോജ് കുമാറിൻ്റെയും സജിതയുടെയും ഏക മകൻ കൃഷ്ണചന്ദ്രനാണ് മരിച്ചത്. 22 വയസായിരുന്നു. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ആലുവയിൽ വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റിൽ പങ്കെടുക്കാനായി പുറപ്പെട്ടതാണ് യുവാവ് . എതിർ വശത്തു നിന്നു വന്ന ഡെലിവറി വാനിടിച്ചാണ് അപകടം സംഭവിച്ചത്.