ആലപ്പുഴ.കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചതിന് സർക്കാർ നൽകുന്ന പിആർഎസ് വായ്പക്ക് കുടിശ്ശിക വന്നാൽ കർഷകനെ ബാധിക്കില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബാങ്ക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കെജി പ്രസാദിന് വായ്പ നിഷേധിക്കാനാകാത്ത സിബിൽ സ്കോറുണ്ട്. വായ്പയുമായി ബന്ധപ്പെട്ട് പ്രസാദ് സമീപിച്ചിട്ടില്ല എന്നാണ് ബാങ്കുകളുടെ വാദം. എന്നാൽ ഇത് സർക്കാർ വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു
കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയും പിആർഎസ് വായപയുമായി ബന്ധപ്പെട്ട കർഷകരുടെ വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് വിവിധ ബാങ്ക് മേലധികാരികളുമായി കൃഷിമന്ത്രി പി പ്രസാദ് ചർച്ച നടത്തിയത്. SLBC കൺവീനർ അടക്കം യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ സപ്ലൈകോ മന്ത്രി ജി ആർ അനിലും ഓൺലൈനായി ചേർന്നു.
പിആർഎസ് കാരണം കർഷകർക്ക് ബാങ്കുകൾ വായ്പ നിഷേധിക്കുന്നു എന്നാണ് പരാതി. എന്നാൽ ഉയർന്നു
പിആർഎസ് കുടിശികയുടെ പേരിൽ വായ്പ നിഷേധിക്കുന്നില്ല എന്നാണ് ബാങ്കുകളുടെ പ്രതികരണമെന്ന് മന്ത്രി വ്യക്തമാക്കി. 2024 മേയ് മുതലാണ് പിആർഎസ് തിരിച്ചടവ് തുടങ്ങേണ്ടത്
അതുവരെ പിആർഎസ് വായ്പയുടെ പേരിൽ പ്രശ്നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു
സിബിൽ സ്കോറിന്റെ പേരിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന് വായ്പ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി
എന്നാൽ മൂന്ന് ബാങ്കുകൾ തനിക്ക് വായ്പ നിഷേധിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിൽ കർഷകന്റെ ആരോപണം. ഈ മൂന്ന് ബാങ്കിനെയും വായ്പയ്ക്കായി പ്രസാദ് സമീപിച്ചിട്ടില്ല എന്നാണ് ബാങ്ക് അധികൃതരുടെ മറുപടി. ഇത് സർക്കാർ വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കർഷക ദ്രോഹ നിലപാട് സ്വീകരിച്ചാൽ സർക്കാരും ബാങ്കുകൾക്കെതിരെ നിലപാടടെടുക്കും. ബാങ്കുകളുടെ ശാഠ്യം തിരുത്തണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി. ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ വീട് കൃഷി മന്ത്രി പി. പ്രസാദ് ഇന്ന് രാവിലെ സന്ദർശിച്ചിരുന്നു.
ഭവന വായ്പ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് മന്ത്രി പി പ്രസാദ് പറഞ്ഞു