ആരോപണം യൂത്ത്കോണ്‍ഗ്രസിനെ അപമാനിക്കാന്‍,അബിന്‍ വര്‍ക്കി

Advertisement

തിരുവനന്തപുരം.സുതാര്യമായാണ് യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും മറ്റ് രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണം സംഘടനയെ അപമാനിക്കാൻ ആണെന്നും യൂത്ത്കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പറഞ്ഞു.

എന്തെങ്കിലും പരാതി ഉയർന്നാൽ സംഘടന അന്വേഷിച്ച് നടപടിയെടുക്കും. ഓപ്പൺ മെമ്പർഷിപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. ഷാഫിക്കെതിരെ ബിജെപി നടത്തുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. ഏഴര ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പ് ആണ്. സംഘടനയെ മോശപ്പെടുത്താൻ ശ്രമമുണ്ടായാൽ അന്വേഷിക്കണം.സംഘടന മുഴുവൻ ബാധ്യതപ്പെട്ടു എന്ന വിവിധ പാർട്ടികളുടെയും യുവജന സംഘടനകളുടെയും ആരോപണം ശരിയല്ല.വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ അന്വേഷിക്കണം. നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ സംഘടനയിൽ വച്ചുപൊറിപ്പിക്കില്ല. ദേശീയനേതൃത്വത്തിന് പരാതി പോയി എന്ന് മാധ്യമങ്ങളിൽനിന്ന് മനസ്സിലാക്കുന്നു. പ്രക്രിയ മോശമാക്കാൻ ശ്രമിച്ചാൽ കേരളത്തിലോ കേന്ദ്രത്തിലോ അന്വേഷിക്കാം

Advertisement