തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിൻ ആണ് മരിച്ചത്.
സംഭവത്തിൽ ഹോട്ടൽ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
അജിൻ അബോവസ്ഥലായ കാര്യം യുവതിയാണ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചത്. മദ്യ ലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷിച്ചതാകാമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വഞ്ചിയൂർ പൊലീസ് പറഞ്ഞു.