തിരുവനന്തപുരം.സർക്കാരിന്റെ നവകേരള സദസ്സ് നാളെ ആരംഭിക്കാനിരിക്കെ ഭരണപക്ഷവും – പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്.
ജനവിരുദ്ധ സർക്കാരിന്‍റെ അശ്ലീല കെട്ടുകാഴ്ചയാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമർശിച്ചു.ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്ന ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവെയ്പ്പാകും നവകേരള സദസ്സെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി
എം.വി ഗോവിന്ദനും പ്രതികരിച്ചു.
നവകേരള സദസ്സ് ബഹിഷ്കരിക്കാനുളള യുഡിഎഫ് തീരുമാനം ഹിമാലയൻ ബ്ലണ്ടറെന്ന കുറ്റപ്പെടുത്തലുമായി മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇന്ന് ആദ്യം രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള പരിപാടിയെന്ന വിമർശനത്തിന് LDF കൺവീനറും മറുപടി പറഞ്ഞു.പിന്നാലെ
പ്രതിപക്ഷ നേതാക്കൾ വിമർശനം കടുപ്പിച്ചു.
നവകേരള സദസ്സില്‍ പങ്കെടുക്കുന്നവരെ ജനം ശപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
സിപിഐഎമ്മിനും പാർട്ടി ബന്ധുക്കള്‍ക്കും മാത്രമാണ് നവകേരളമെന്നും സാധാരണക്കാർക്ക് ദുരിത കേരളമാണെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.നവകേരള സദസ്സിനെ വാനോളം പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി
പരിപാടി മുടക്കാനുള്ള പ്രതിപക്ഷ നീക്കവും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും ഉൾപ്പടെ നവകേരള സദസ്സിൽ തന്നെ ചർച്ചയാക്കി ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കാനാണ് സർക്കാർ നീക്കം.