വാർത്താനോട്ടം

Advertisement

2023 നവംമ്പർ 18 ശനി

🌴കേരളീയം🌴

🙏മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് മഞ്ചേശ്വരത്ത് തുടക്കം. വൈകീട്ട് 3.30 നാണ് ഉദ്ഘാടനം.

🙏 നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ് നടത്തുന്നത്.

🙏 നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

🙏സിപിഎമ്മും കോണ്‍ഗ്രസും പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെയും ക്ഷണിക്കും. ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

🙏2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.

🙏കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വ വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടക്കാത്തതിനാല്‍ അതിന് മുമ്പ് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

🙏മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന ടീമിന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി. 12 പേരടങ്ങുന്ന സംഘത്തിനു പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് ശമ്പളം.

🙏ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണു പരാതി.

🙏വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയും 17 കാരനുമായ പാര്‍ത്ഥിപനെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. എഎസ്‌ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്‌ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

🙏വയനാട് പുല്‍പ്പള്ളിയില്‍ ഭാര്യ മരിച്ചതിനു ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു . മുള്ളന്‍കൊല്ലി ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബാബു (60) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

🙏ഡ്രൈവറെ ട്രാവലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി വയനാട് മേപ്പാടി 900കണ്ടിയില്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍. കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി. ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്.

🙏 അതേസമയം മറ്റൊരു ഡ്രില്ലിങ് യന്ത്രം ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്.

🙏തെലുങ്കാന സാക്ഷിയാകാന്‍ പോകുന്നത് ‘കോണ്‍ഗ്രസ് കൊടുങ്കാറ്റി’നെന്നും ഭരണകക്ഷിയായ ബി.ആര്‍.എസ്. തോറ്റുതുന്നംപാടുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഖമ്മം ജില്ലയിലെ പിനപാകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തിനുശേഷം കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന വൊക്കലിഗ വിഭാഗക്കാരനുമായ ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.

🙏നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ അഞ്ചുമണിവരെ 68.15 ശതമാനവും മധ്യപ്രദേശില്‍ 71.16 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തി.

🙏വോട്ടെടുപ്പ് ദിനത്തില്‍ രണ്ടു സംസ്ഥാനങ്ങളിലും പലയിടത്തായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢിലെ ഗരിയാബന്ധില്‍ മാവോവാദി ആക്രമണത്തില്‍ ഐ.ടി.ബി.പി. ജവാന്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരിലെ രാജ്‌നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

🇦🇺 അന്തർദേശീയം 🇦🇽

🙏യുഎഇയില്‍ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴമൂലം റോഡുകളില്‍ വെള്ളം കയറി. വാഹന ഗതാഗതവും വിമാന സര്‍വീസുകളും തടസപ്പെട്ടു.

🙏ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കാതെയായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്.

🏏 കായികം 🏏


🙏അഹമദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിന് എയര്‍ ഷോ. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോ നടത്തുക.

🙏എയര്‍ ഷോക്കുള്ള റിഹേഴ്‌സല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മത്സരം കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

Advertisement