നവകേരള സദസ് നടക്കാനിരിക്കെ കാസർകോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Advertisement

കാസർകോട് :ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പണിമുടക്ക്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബസ് സമരം. ഇന്ന് രാവിലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലും പരിസരപ്രദേശങ്ങളിലും വലിയ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ഇതുമൂലം സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്.