കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ പോലീസുകാർക്ക് നേരെ കയ്യേറ്റം. സ്‌റ്റേഷന്റെ മതിൽ ചാടിക്കടന്ന് പോലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എഎസ്‌ഐക്ക് പരുക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശികളായ റിബിൻ ബേബി, ബബിനേഷ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നേരത്തെ ഇവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
Home News Breaking News സ്റ്റേഷൻ മതിൽ ചാടിക്കടന്ന് പോലീസുകാർക്ക് നേരെ ആക്രമണം; കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ