നവകേരള സദസിലൂടെ സർക്കാർ നിർവഹിക്കുന്നത് ജനാധിപത്യ കടമ, മുഖ്യമന്ത്രി

Advertisement

കാസര്‍ഗോഡ്.സംസ്ഥാന മന്ത്രിസഭയുടെ മണ്ഡല യാത്ര പരിപാടിയായ നവകേരള സദസിന്റെ രണ്ടാം ദിനത്തിലെ പര്യടനം പുരോഗമിക്കുന്നു. നവകേരള സദസിലൂടെ സർക്കാർ നിർവഹിക്കുന്നത് ജനാധിപത്യ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പരിപാടിക്കെതിരെ പ്രതിപക്ഷം ഇന്നും വിമർശനം തുടർന്നു


സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്ത പ്രഭാത സദസോടെ രണ്ടാം ദിന പരിപാടിക്ക് തുടക്കം. ജില്ലക്ക് അകത്തും പുറത്തുമുള്ള വിവിധ വിഷയങ്ങളിൽ സദസിൽ ചർച്ചയായി. തുടർന്ന് ജില്ലയിലെ രണ്ടാം ദിന പര്യടനം കാസർഗോഡ് മണ്ഡലത്തിൽ നിന്ന് ആരംഭിച്ചു. നാടിന്റെ യഥാർത്ഥ പ്രശ്നം ചർച്ചയാകാതിരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസിനെതിരെ പ്രതിപക്ഷം വിമർശനം തുടരുകയാണ്‌.പരിപാടി പരാജയമാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് ആളെ പറ്റിക്കാനുള്ള യാത്രയെന്ന് കെ മുരളീധരൻ

ആദ്യ ദിനത്തിൽ മഞ്ചേശ്വരത്ത് 2235 പരാതികൾ ലഭിച്ചു. രണ്ടാം ദിനത്തിലും നൂറു കണക്കിന് പേരാണ് പരാതി നൽകാൻ നവകേരള സദസിലെത്തിയത്