ന്യൂഡെല്‍ഹി.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. ബില്ലുകളിൽ ഒപ്പിടാതിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപടി ചോദ്യം ചെയ്യുന്ന ഹർജ്ജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബൻചാണ് കേൾക്കുക.സംസ്ഥാന സർക്കാരിനെ സുപ്രിം കോടതിയിൽ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാകും പ്രതിനിധികരിയ്ക്കുക. ഗവർണറർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും സുപ്രിം കോടതിയിൽ ഹാജരാകുക. രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കഴിയാവുന്നത്ര വേഗത്തിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം എന്ന് സംസ്ഥാനങ്ങൾ കോടതിയിൽ ആവശ്യപ്പെടും. ബില്ലുകൾ എത്രകാലം ഗവർണർക്ക് കൈവശം വയ്ക്കാമെന്നതിൽ വ്യക്തതയും സംസ്ഥാനങ്ങൾ തേടും. പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് തീ കൊണ്ടാണ് കളിക്കുന്നതെന്ന് കഴിഞ്ഞ ദിവസ്സം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബൻച് വിമർശിച്ചിരുന്നു. ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.