വാർത്താനോട്ടം

Advertisement

2023 നവംബർ 20 തിങ്കൾ

BREAKING NEWS

👉 വിശാഖപട്ടണം തുറമുഖത്ത് നിർത്തിയിട്ടിരുന്ന 25 ഓട്ടോമേറ്റഡ് ബോട്ടുകൾ കത്തിനശിച്ചു.ആളപായമില്ല.30 കോടിയിലേറെ നഷ്ടം

👉 നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ

👉കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഇഡി, ഇതിനായി കോടതിയെ സമീപിച്ചു.

👉 ആലപ്പുഴ എറണാകുളം തീരദേശ പാതയിലെ യാത്രാക്ലേശം:
മെമു ട്രയിനിൽ വായ് മൂടിക്കെട്ടി, പ്ലക്കാർഡുകളുമായി യാത്രാക്കാരുടെ പ്രതിഷേധം

👉ഗവർണ്ണർ ബില്ലുകൾ ഒപ്പിടാത്തതു സംബന്ധിച്ച് കേരളം നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

👉 യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യജ രേഖ അന്വേഷണം സിബിഐയെ ഏല്പിച്ചേക്കും

👉 54-ാംഗോവൻ ചലച്ചിത്രമേള ഇന്ന് മുതൽ, ബ്രിട്ടീഷ് ചിത്രം ക്യാറ്റിങ്ങ് ഡേറ്റ് ഉദ്ഘാടന ചിത്രം

👉 ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണം 12000 കടന്നു

🌴 കേരളീയം 🌴

🙏സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കന്യാകുമാരിക്കു മുകളില്‍ ചക്രവാതചുഴിയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തെക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനംമൂലമാണു മഴ സാധ്യത.

🙏കാസര്‍കോട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി നടന്ന നവകേരള സദസില്‍ ലഭിച്ചത് 7500 പരാതികള്‍. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇത്രയും പരാതികള്‍. കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം കളിച്ച് കേരളത്തെ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസില്‍ ആരോപിച്ചു.

🙏തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസിലെ യാത്രക്കാരെ തമിഴ്നാട് ആര്‍ടി ബസില്‍ കേരളത്തിലേക്കു മടക്കിയയച്ചു. ബസുടമ ഗിരീഷും മടങ്ങി. ബസില്‍നിന്ന് ഇറങ്ങാതെ യാത്രക്കാരും ബസുടമയും തമിഴ്നാട് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ കാമ്പസിലെ ബസില്‍ വൈകുന്നേരം വരെ കുത്തിയിരുന്നു സമരം നടത്തിയിരുന്നു.

🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ വോട്ട് ചെയ്തെന്ന് ആരോപിച്ച് അഡ്വ. ജുവൈസ് മുഹമ്മദ് നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്.

🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ പരാതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വകാര്യതയെ അപകടപ്പെടുത്തുന്ന നീക്കമാണ് നടന്നത്. വോട്ടര്‍ പട്ടികയില്‍നിന്നു ഹാക്കര്‍മാരെ ഉപയോഗിച്ച് വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കിയവര്‍ പൊതുതെരഞ്ഞെടുപ്പിലും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

🙏ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

🙏മലപ്പുറം അരീക്കോട്ടെ തോമസിന്റെ മൃതദേഹം പോലീസ് ഇന്നു പുറത്തെടുത്ത് പരിശോധിക്കും. മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആദ്യം കരുതിയത്. സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചു സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. വിപണിയില്‍ ഓഹരിമൂല്യത്തില്‍ അദാനി ഗ്രൂപ്പ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

🙏ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് പുനരാരംഭിച്ചു. ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു. ടണലിനു മുകളിലൂടെ തുരക്കാനുള്ള ശ്രവമും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അറിയിച്ചു.

🙏കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ക്കുവേണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ച് ഗോവയിലെ മരാമത്ത് മന്ത്രി നിലേഷ് കാബ്രല്‍. കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ എട്ട് എംഎല്‍എമാരില്‍ ഒരാള്‍ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് രാജിവച്ചത്. സ്ഥാനത്യാഗം: ചെയ്യാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു.

🙏രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സുരക്ഷ ഒരുക്കാന്‍ പോയ ആറു പോലീസുകാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചുരു ജില്ലയില്‍ പോലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

🙏പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടി യുവതിയും ഒമ്പതു മാസം പ്രായമുള്ള മകളും മരിച്ചു. ബംഗളൂരു സ്വദേശിനിയും 23-കാരിയുമായ സൗന്ദര്യ, ഒന്‍പതു മാസമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്.

🙏ഒരു വയസുള്ള മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും അറസ്റ്റു ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്റ്റോ ബ്യൂലന്‍ ആണ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന അമ്മ പ്രബിഷ(27), കാമുകനായ നിദ്രവിള സ്വദേശി മുഹമ്മദ് സദാം ഹുസൈന്‍ (32) എന്നിവരാണു പിടിയിലായത്.

🙏ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരമറിഞ്ഞ ഭാര്യ ജീനൊടുക്കി. മുംബൈ കല്യാണില്‍ താമസിക്കുന്ന 25 കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. മരണവിവരം അറിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റു ചെയ്തു.

🇦🇽 അന്തർദേശീയം 🇦🇺

🙏അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ. നാനി എന്നറിയപ്പെടുന്ന മാത്യു സക്രസെവ്സ്‌കി എന്ന 34 കാരനെയാണ് കോടതി ശിക്ഷിച്ചത്.

🙏ഗാസയിലെ ജനങ്ങള്‍ക്ക് 1,050 ടണ്‍ വസ്തുക്കളുമായി സൗദി അഫേബ്യയുടെ ആദ്യ കപ്പല്‍ ഈജിപ്തിലെത്തി. 25 വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന വസ്തുക്കളുമായാണ് ഈജിപ്തിലെ സഈദ് തുറമുഖത്ത് കപ്പല്‍ എത്തിയത്.

🏏 കായികം 🏏

🙏ലോക കപ്പ് കിരീടം നഷ്ടമായെങ്കിലും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം ഇന്ത്യക്കൊപ്പം. 11 ഇന്നിംഗ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളുടേയും ആറ് അര്‍ദ്ധ സെഞ്ച്വറികളുടേയും സഹായത്തോടെ 765 റണ്‍സ് നേടിയ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് ടൂര്‍ണമെന്റിന്റെ താരം.

🙏 597 റണ്‍സെടുത്ത രോഹിത് ശര്‍മക്കാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതില്‍ രണ്ടാം സ്ഥാനം. വിക്കറ്റ് വേട്ടയില്‍ 7 കളികളില്‍ നിന്ന് 24 വിക്കറ്റെടുത്ത ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ് ഒന്നാമത്.

🙏11 കളികളില്‍ നിന്ന് 23 വിക്കറ്റെടുത്ത ആസ്‌ട്രേലിയയുടെ ആദം സാംപയാണ് രണ്ടാമത്.
11 കളികളില്‍ നിന്ന് 20 വിക്കറ്റെടുത്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്താണ്.

1 COMMENT

Comments are closed.