2023 നവംബർ 21 ചൊവ്വ
BREAKING NEWS
👉 ഇന്ന് പുലർച്ചെ അന്തരിച്ച കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ്റെ സംസ്ക്കാരം നാളെ.
👉ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 5.45ന് ളാഹയ്ക്കും പുതുക്കാടിനും ഇടയിലാണ് ബസ് മറിഞ്ഞത്.
👉ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.ബസ്സിൽ 34 തീർത്ഥാടകരാണുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
👉കനത്ത സുരക്ഷയിൽ നവകേരള സദസ് കണ്ണൂരിൽ തുടരുന്നു.
👉കണ്ണൂരിൽ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ 6 യൂത്ത് കോൺഗ്രസ് കാർക്കെതിരെ കേസ്. ഇവരെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 സി പി എം പ്രർത്തകർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു.
👉കട്ടപ്പനയിൽ പരിക്കേറ്റ വരെ പോലീസ് തിരിഞ്ഞ് നോക്കിയില്ലന്ന പരാതിയിൽ കട്ടപ്പന ഡി വൈ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.
👉 യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: ഇതു വരെ ലഭിച്ചത് 10 പരാതികൾ ;അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും.
🌴 കേരളീയം 🌴
🙏നവകേരള സദസില്‍ എത്തുന്ന പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാനാവില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നില്‍ നിഗൂഢ അജണ്ടയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
🙏സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതു ദുരഭിമാനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ട്രെയിന്‍ വന്നതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ നവ കേരള സദസ്സില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
🙏ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരേ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഞ്ചു മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പരിഹരിക്കാതെയാണ് നവകേരള സദസ് നടത്തുന്നത്.
🙏കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കി മാറ്റുന്നു. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിനെ നിയമിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് നിയമന കത്ത് രാഹുലിനു കൈമാറി. തെരഞ്ഞെടുപ്പില്‍ രാഹുലിന് 2.12 ലക്ഷം വോട്ടു ലഭിച്ചിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്കു മല്‍സരിച്ച അബിന്‍ വര്‍ക്കിയേയും അരിത ബാബുവിനേയും വൈസ് പ്രസിഡന്റുമാരാക്കും.
🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് ആലപ്പുഴയിലും പരാതി. അമ്പലപ്പുഴ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡിവൈഎസ്പിക്കു പരാതി നല്‍കി.
🙏സമുദ്രാതിര്‍ത്തി കടന്ന് ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായ 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവില്‍ അവരെ വിഴിഞ്ഞം തീരത്തു മോചിപ്പിക്കുകയായിരുന്നു. തമിഴ്നാട് കന്യാകുമാരി സ്വദേശികളാണു തിരിച്ചെത്തിയത്.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തെന്നും മൊഴിയില്‍ പറയുന്നു.
🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നഹാസ് ഒളിവിലാണ്.
🙏ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം നല്‍കി. നെയ്യാറ്റിന്‍കര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് പ്രതി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെയാണ് സംഭവം.
🙏കേരള ഫിഷറീസ് സര്‍വകലാശാലയുടെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച പ്രതിയെ കണ്ടെത്താനായില്ല. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനൊരുങ്ങുകയാണ്.
🙏നെടുമ്പാശേരിയില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍. ബഹറിനില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്. 3.285 കിലോ സ്വര്‍ണമിശ്രിതം മൂന്നു പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
🙏കട്ടപ്പനയില്‍ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ പൊലീസ് സംഘം. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ പരിക്കേറ്റ ജൂബിന്‍ ബിജു(21), അഖില്‍ ആന്റണി (23) എന്നിവരോട് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്കു പോകൂവെന്നു പറഞ്ഞു സ്ഥലംവിടുകയായിരുന്നു.
🙏കായംകുളം താലൂക്ക് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍നിന്നും ഷവായി കഴിച്ച 20 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.
🇳🇪 ദേശീയം 🇳🇪
🙏അഴിമതിക്കേസില്‍ എഐഎംഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വഴങ്ങിയത്.
🙏തെലങ്കാനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ മോയിനാബാദില്‍ നിര്‍മ്മാണത്തിലുള്ള സ്റ്റേഡിയത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നത്.
🙏മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാംഗ്പോപ്പി ജില്ലയിലെ കൊബ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. മെയ്തെയ് വിഭാഗക്കാരാണു കൊലപ്പെടുത്തിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു.
🙏വിശാഖപട്ടണം തുറമുഖത്തെ തീപിടിത്തത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള വഴക്കാണെന്നു സംശയം. തീപിടുത്തത്തില്‍ 25 ബോട്ടുകള്‍ കത്തി നശിച്ചു. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പ്രശസ്തി നേടിയ ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള വൈരാഗ്യമാണ് ഹാര്‍ബറിലെ വന്‍ തീപിടിത്തത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു.
🙏ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയില്‍ തീപിടുത്തം. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിലെ നാല്‍പതോളം ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി തീയണച്ചു.
🙏തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസില്‍. സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. മെട്രോ പദ്ധതിയുടെ ജോലികള്‍ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡിലാണ് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
🏏 കായികം 🏏
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ താരങ്ങളെ ഡ്രസിംഗ് റൂമിലെത്തിയാണ് മോദി ആശ്വസിപ്പിച്ചത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
🙏ഓസ്ട്രേലിയയ്ക്കെ
തിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക.
🙏 വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടില്ല. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്.
🙏 ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചില്ല. പരുക്കേറ്റു ലോകകപ്പില്‍ നിന്ന് പുറത്തായ അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. പരമ്പരയിലെ രണ്ടാമത്തെ മത്സരം നവംബര്‍ 26 ഞായറാഴ്ച തിരുവനന്തപുരത്താണ്.