കൊല്ലം.നവകേരള സദസ്സിൽ പൗരപ്രമുഖരുമായേ ജന നേതാക്കളും സർക്കാർ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുന്നുള്ളൂ,അപ്പോഴാണ് വ്യത്യസ്തമായ ഒരു ചോദ്യവുമായി കുമ്മിള്‍ ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീർ രംഗത്ത് വരുന്നത്.പൗരപ്രമുഖര്‍ ആകുവാന്‍ എന്ത് ചെയ്യണമെന്ന് ചോദ്യം ഉന്നയിച്ചാണ് ചീഫ് സെക്രട്ടറിയ്ക്ക് പഞ്ചായത്ത് മെമ്പര്‍ വിവരാവകാശം നൽകിയിരിക്കുന്നത്.

വോട്ടവകാശമുള്ള ഇന്ത്യയിലെ ഒരു പൗരൻ കേരളത്തിൽ ജീവിക്കുമ്പോൾ പൗരപ്രമുഖൻ ആകാൻ എവിടെയാണ് അപേക്ഷ നൽകേണ്ടതെന്ന ചോദ്യമാണ് കുമിൾ ഗ്രാമപഞ്ചായത്ത് അംഗം ഷമീർ ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ വിവരാവകാശത്തിൽ ഉന്നയിക്കുന്നത്.
പൗരപ്രമുഖൻ ആകുന്നതിനു വേണ്ടുന്ന യോഗ്യത,മാനദണ്ഡം എന്താണെന്ന് വിവരാവകാശത്തിൽ ചോദ്യങ്ങൾ.വിവരാവകാശത്തിന് വ്യക്തമായ മറുപടി തന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷമീർ പറയുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ പശ്ചാത്തലത്തിലാണ് ഷമീറിന്റെ ചോദ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും രാവിലെ പൗരപ്രമുഖരുമായി പ്രഭാതഭക്ഷണവും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷമീര്‍ മാനദണ്ഡം അന്വേഷിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്.