വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം; നേട്ടം ഈ ആറ് ആശുപത്രികൾക്ക്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. രണ്ടു ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും നാല് ആശുപത്രികൾക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്.

തൃശൂർ എഫ്.എച്ച്.സി. മാടവന 98% സ്‌കോറും കാസർഗോഡ് എഫ്.എച്ച്.സി. ബെള്ളൂർ 87% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം എഫ്.എച്ച്.സി. വെളിയന്നൂർ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി. അമരമ്പലം 84% സ്‌കോറും, തൃശൂർ യു.പി.എച്ച്.സി. പോർക്കളങ്ങാട് 92% സ്‌കോറും, കാസർഗോഡ് എഫ്.എച്ച്.സി. ചിറ്റാരിക്കൽ 87% സ്‌കോറും നേടി പുനഃഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒൻപത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ പത്ത് ആശുപത്രികൾ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Advertisement